Saturday, August 14, 2010

പ്രണയം

പ്രണയം

ഓര്‍മ്മകള്‍ക്ക്
ഒടുങ്ങാത്ത ദാഹമാണ്.

മറവിയുടെ ജലം
പെയ്തിറങ്ങും
താഴ്വാരങ്ങള്‍
ദൂരെ

എന്റെ രക്തം
ജലംപോലെ
വര്‍ണ്ണരഹിതം

നിറംപോലും അവശേഷിപ്പിക്കാതെ
സ്നേഹം വാര്‍ന്നുപോകുമ്പോള്‍,
മേല്‍ക്കൂര കത്തുന്നു.
മറവില്‍നിന്നാരോ
ശരംതൊടുക്കുന്നു.

തീപിടിക്കാതെ,
അമ്പുകൊള്ളാതെ
പ്രളയമേ
വന്നെന്നെപൊതിയുക.


http://manjuvijayanmanju.blogspot.com

4 comments:

  1. മഞ്ജു ,
    വാക്കുകളില്‍ നല്ല വീര്യം ഉണ്ട്. വരികളില്‍ കവിതയും. എന്തോ വരികള്‍ക്കുള്ള ആ ഒരു കവിത്വം പക്ഷെ ബ്ലോഗിന്റെ ഹെഡറിലും ലേ ഔട്ടിലും കണ്ടില്ല. ഏതായാലും തുടരുക. നല്ല രീതിയില്‍ തന്നെ.

    ReplyDelete
  2. നിറംപോലും അവശേഷിപ്പിക്കാതെ
    സ്നേഹം വാര്‍ന്നുപോകുമ്പോള്‍

    പ്രളയം തന്നെ സത്യം

    ആശം സകൾ

    ReplyDelete
  3. ഇത് സ്വപ്നാടനമല്ല; മേല്‍ക്കൂര കത്തുന്ന, മറവില്‍ നിന്ന് ശരം തൊടുക്കുന്ന, കെട്ടകാലത്തിനു നേരെ നെഞ്ച് വിരിച്ചു നില്‍ക്കുന്ന കവിതകളാണ്...ബ്ലോഗിന്റെ പേര്‍ മുന്നൊരാള്‍ സൂചിപ്പിച്ചത് പോലെ തീരെ ചേരുന്നില്ല...
    നല്ല കവിതകള്‍ ഇനിയും ഉണ്ടാവട്ടെ...ആശംസകള്‍

    www.mukkutti.blogspot.com

    ReplyDelete
  4. മഞ്ജു ഏച്ചി,
    നല്ല കവിതകള്‍
    എഴുത്തില്‍ ആശംസകള്‍

    ReplyDelete