Saturday, August 7, 2010

ദാഹം

ശിഖരങ്ങള്‍
തിരിച്ചെടുക്കാനാവാത്ത ദൂരങ്ങളിലേക്ക്
പടര്‍ന്നുപോവുമ്പോള്‍,

ആഴ്ന്നാഴ്ന്നു പോവും വേരുകളില്‍
ആണിയടിക്കപ്പെടുന്നു.

കണ്‍കെട്ടിയ കാലം
മുടന്തന്‍ വഴികളില്‍

ഒഴുകാതെ,
കിനിയാതെ
ചോരയെ അടക്കിനിര്‍ത്തും
മുറിവുകള്‍ -

അകലെനില്‍ക്കും
നീലമേഘം
അരികില്‍വന്ന്
ഒരൊറ്റത്തുള്ളിയായി
ശിരസ്സില്‍ ചുംബിച്ച്
ശിഖരങ്ങളെ തഴുകിയിറങ്ങി,
വേരുകളുടെ
തൊണ്ട നനയ്ക്കുംവരെ

2 comments:

  1. അകലെനില്‍ക്കും
    നീലമേഘം
    അരികില്‍വന്ന്
    ഒരൊറ്റത്തുള്ളിയായി
    ശിരസ്സില്‍ ചുംബിച്ച്
    ശിഖരങ്ങളെ തഴുകിയിറങ്ങി,
    വേരുകളുടെ
    തൊണ്ട നനയ്ക്കുംവരെ

    മനോഹരം

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്. നിങ്ങളെ സ്വാധീനിച്ച
    ധീരന്മാരില്‍ ചെഗുവേര ഉണ്ടോ?

    ReplyDelete