ശിഖരങ്ങള്‍
തിരിച്ചെടുക്കാനാവാത്ത ദൂരങ്ങളിലേക്ക്
പടര്ന്നുപോവുമ്പോള്,
ആഴ്ന്നാഴ്ന്നു പോവും വേരുകളില്‍
ആണിയടിക്കപ്പെടുന്നു.
കണ്‍കെട്ടിയ കാലം
മുടന്തന്‍ വഴികളില്‍
ഒഴുകാതെ,
കിനിയാതെ
ചോരയെ അടക്കിനിര്ത്തും
മുറിവുകള്‍ -
അകലെനില്ക്കും
നീലമേഘം
അരികില്വന്ന്
ഒരൊറ്റത്തുള്ളിയായി
ശിരസ്സില്‍ ചുംബിച്ച്
ശിഖരങ്ങളെ തഴുകിയിറങ്ങി,
വേരുകളുടെ
തൊണ്ട നനയ്ക്കുംവരെ
അകലെനില്ക്കും
ReplyDeleteനീലമേഘം
അരികില്വന്ന്
ഒരൊറ്റത്തുള്ളിയായി
ശിരസ്സില്‍ ചുംബിച്ച്
ശിഖരങ്ങളെ തഴുകിയിറങ്ങി,
വേരുകളുടെ
തൊണ്ട നനയ്ക്കുംവരെ
മനോഹരം
വളരെ നന്നായിട്ടുണ്ട്. നിങ്ങളെ സ്വാധീനിച്ച
ReplyDeleteധീരന്മാരില് ചെഗുവേര ഉണ്ടോ?